പ​ശു​മോ​ഷ​ണം ആ​രോ​പി​ച്ച്‌ മൂ​ന്ന് പേ​രെ ത​ല്ലി​ക്കൊ​ന്നു.

148

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ബ​നി​യ​പ്പൂ​രി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ശു​മോ​ഷ​ണം ആ​രോ​പി​ച്ച്‌ മൂ​ന്ന് പേ​രെ ആ​ള്‍​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സ​മീ​പ ഗ്രാ​മ​ത്തി​ല്‍ നി​ന്ന് എ​ത്തി​യ മൂ​വ​രും ചേ​ര്‍​ന്ന് പ​ശു​വി​നെ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം ഇ​വ​രെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മൂ​വ​രെ​യും പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി അ‍​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ത്രി​പു​ര​യി​ലും സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു.

NO COMMENTS