മൂന്നര വയസ്സുകാരി കാരുണ്യം തേടുന്നു

152

ഉപ്പള: കാസറകോട് ബന്ദിയോട് പൈവളിക പഞ്ചായത്തിലെ ധർമ്മത്തടുക്ക കണിയാലയിൽ ആയിഷത്ത് താഹിറയുടെയും ഹാരിസിന്റെയും മകൾ സന എന്ന മൂന്നു വയസുകാരിയാണ് ജീവിക്കാൻ കാരുണ്യം തേടുന്നത് .

മാസങ്ങൾക്കു മുൻപ് ന്യൂമോണിയ ബാധിച്ചാണ് മൂന്നര വയസ്സുകാരി സനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം ചികിത്സ പൂർണ്ണമാക്കാൻ കഴിഞ്ഞില്ല . ചെറിയ മഴ പെയ്താൽ ചോർന്നൊലിക്കുകയും വീടിനുള്ളിലേക്ക് ഇടിച്ചുകയറുന്ന മഴവെള്ളത്തെ വീടിന്റെ പലഭാഗങ്ങളി ലും ഷീറ്റുകൾ വലിച്ചുകെട്ടി, തടയുക പതിവാക്കിയിരുന്ന ഒരു കുഞ്ഞു വീട്ടിലാണ് ഇവരുടെ താമസം.
എന്നാൽ ഇതെല്ലാം കുഞ്ഞിന്റെ രോഗത്തെ കൂടുതൽ വഷളാക്കി.

തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് സനയെ വിധേയമാക്കി. ഈ കുഞ്ഞിന് വേദന കൊണ്ട് സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണുണ്ടായിരുന്നത്. ഹൃദയത്തിൽ വെള്ളം കെട്ടി നിൽക്കുന്ന ഒരാവസ്ഥയായിരുന്നു അത് .ഓപ്പറേഷന് നല്ലൊരു തുക വേണ്ടിവന്നു. മാസങ്ങളോളം ചികിത്സയിൽ ആശുപത്രിയിൽത്തന്നെ കഴിഞ്ഞു . അവിടുന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുഞ്ഞിനെ കൊണ്ട് പോകണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുകയും അതിന്റെയാടിസ്ഥാനത്തിൽ കോഴിക്കോട് ഒന്നരമാസത്തോളം ചികിത്സയിലാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ ചികിത്സ കഴിഞ്ഞു സന വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വീട് വീണ്ടും പഴയ സ്ഥിതിയിലാണ് .

15 ദിവസത്തിനു ശേഷം ഈ കുരുന്നിനെ വീണ്ടും ഓപ്പറേഷന് വിധേയമാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുക യാണ് ,ആയതിനാൽ രക്ഷിതാക്കൾ നിലവിളിക്കുകയാണ്. വീണ്ടും നല്ലൊരു തുക ആവശ്യവുമുണ്ട് .ഒപ്പേറഷൻ കഴിഞ്ഞാലും കുഞ്ഞിന്റെ താമസിക്കാൻ ഒരിടമില്ല . ഓപ്പറേഷൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യാത്രയാവുകയാണ് സനയും നിർധാരരായ രക്ഷിതാക്കളും . തീർത്തും നിർധനരും, നിരാലംബരുമായ ഈ കുട്ടിയുടെ മാതാപിതാക്കൾ തിന്ന വേദനയ്ക്ക് കണക്കില്ല.

ഇനി വരുന്ന മഴക്കാലത്ത് ഓർത്ത് ഇവരുടെ മനസ്സിൽ കാർമേഘം അടിഞ്ഞു കൂടുകയാണ്. ചെറിയ മഴ പെയ്താൽ പോലും അപകടത്തിലാവുകയാണ് ഇവരുടെ ജീവിതം.സ്വന്തമായി വീട്ഇല്ലെങ്കിലും ഒരു വീട് എന്ന സ്വപ്നം ഇവരുടെ മനസ്സിൽ ഇന്നും അവശേഷിക്കുന്നു. ഇക്കാര്യം വിശദമായി തന്നെ നമുക്ക് ചുറ്റുമുള്ളവരുടെയും അധികാരികളുടെയും അറിവിലേക്കെത്തിക്കണമെന്ന് നെറ്റ് മലയാളം ന്യൂസിനോട് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്ന് ഒരിക്കലും വറ്റാത്ത കണ്ണുനീർ ഒഴുകുന്നു. സന്മനസ്സുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിൽ.

സഹായം നൽകേണ്ട വിലാസം:

ആയിഷത്ത് താഹിറ എം
A/c no :42302610000036
IFSC:SYNB0004230
സിന്റിക്കേറ്റ് ബാങ്ക്
ബ്രാഞ്ച് : പൈവളികെ
മൊബൈൽ :+917356468158

NO COMMENTS