18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ്​ വാക്​സിന്‍ ഏപ്രില്‍ 24 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.

61

ന്യൂഡല്‍ഹി: 18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്‌ട്രേഷൻ ശനിയാഴ്ച തുടങ്ങും. മെയ്​ ഒന്ന്​ മുതലാണ്​ വാക്​സിന്‍ വിതരണം തുടങ്ങുക. കോവിന്‍ പോര്‍ട്ടലിലൂടെയാണ്​ രജിസ്​റ്റര്‍ ചെയ്യേണ്ടതെന്ന്​ നാഷണല്‍ ഹെല്‍ത്ത്​ അതോറിറ്റി സി.ഇ.ഒ ആര്‍.എസ്​ ശര്‍മ്മ പറഞ്ഞു.

കോവിന്‍ പോര്‍ട്ടലില്‍ എങ്ങനെ രജിസ്​റ്റര്‍ ചെയ്യാം

​cowin.gov.in എന്ന പോര്‍ട്ടലിലേക്ക്​ ലോഗ്​ ഓണ്‍ ചെയ്​ത്​ മൊബൈല്‍ നമ്ബര്‍ നല്‍കുക മൊബൈലിലേക്ക്​ എസ്​.എം.എസായി വരുന്ന ഒ.ടി.പി നല്‍കി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക ഒ.ടി.പി കൃത്യമാണെങ്കില്‍ രജിസ്​ട്രേഷന്‍ ഓഫ്​ വാക്​സിനേഷന്‍ പേജിലേക്ക്​ പോകും .

പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുക. രജിസ്​ട്രേഷന്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ട്​ ഡീറ്റൈല്‍സ്​ പേജിലേക്ക്​ എത്തും. അക്കൗണ്ട്​ ഡീറ്റൈല്‍സ്​ പേജില്‍ വാക്​സിനുള്ള അപ്പോയിന്‍മെന്‍റ്​ എടുക്കാം. ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌​ മൂന്ന്​ പേരുടെ വരെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്​.

NO COMMENTS