ഡോ.തോമസ് ഐസക് രാത്രി ഒന്‍പത് മുതല്‍ ഫേസ്ബുക്കില്‍ തത്സമയം

242

തിരുവനന്തപുരം : ധനമന്ത്രി ഡോ.തോമസ് ഐസക് വെള്ളിയാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ ഫേസ്ബുക്കില്‍ തത്സമയം പ്രേക്ഷകരുമായി സംവദിക്കും. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി എന്ന വിഷയത്തിലാണ് വെള്ളിയാഴ്ചത്തെ സംവാദം. കേരളത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും സംശയങ്ങളും മന്ത്രിയുമായി പങ്ക് വയ്ക്കാം.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇലക്ഷന്‍ കാലത്ത് എല്ലാ ആഴ്ചയിലും നടന്നിരുന്ന ഫേസ്ബുക്ക് സംവാദം മന്ത്രി ആയതിനു ശേഷം തുടരാന്‍ കഴിഞ്ഞിരുന്നില്ല. മന്ത്രി ഓഫീസ് അതിന് സജ്ജമായത് ഇന്നാണ് . ഇന്ന് രാത്രി അരമണിക്കൂര്‍ ഫേസ് ബുക്ക് ലൈവില്‍ സുഹൃത്തുക്കളോടൊപ്പം സംവദിക്കാം എന്ന് കരുതുന്നു രാത്രി 9.00 മുതല്‍ ഞാന്‍ ഫേസ് ബുക്കില്‍ ലൈവ് ആയി ഉണ്ടാവും .

NO COMMENTS

LEAVE A REPLY