ഹര്‍ത്താല്‍ അനുകൂലികള്‍ മന്ത്രി തോമസ് ഐസക്കിന്‍റെ വാഹനം തടഞ്ഞു

258

തിരുവനന്തപുരം: തിരുവനന്തപുരം ഹര്‍ത്താല്‍ അനുകൂലികള്‍ മന്ത്രി തോമസ് ഐസക്കിന്‍റെ വാഹനം തടഞ്ഞു. ബേക്കര്‍ ജങ്ഷനിലൂടെ മന്ത്രി വാഹനം വരുന്നത് ശ്രദ്ധയല്‍പ്പെട്ട ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനത്തിന് അടുത്തേയ്ക്ക് പാഞ്ഞടുക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് ഇടപെട്ട് വാഹനം കഴിതിരിച്ചു വിട്ടു. ഇതിന് പിന്നാലെ എത്തിയ പ്രസ് സെക്രട്ടറി പ്രഭാവര്‍മ്മയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നല്‍കിയ സമരത്തില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.തന്പാനൂരില്‍ സമരക്കര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ കാറ്റഴിച്ചു വിട്ടു. കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിയുകയും പലയിടത്തും ബസുകള്‍ തടയുകയും യാത്രക്കാരെ വഴിയിലിറക്കിവിടുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY