നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദിയെ വെള്ളപൂശുന്നത് ചെന്നിത്തല അവസാനിപ്പിക്കണം : തോമസ് ഐസക്

213

കൊച്ചി/കൊല്ലം • നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെള്ളപൂശുന്നത് രമേശ് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പാര്‍ലമെന്‍റില്‍ മന്‍മോഹന്‍ സിങ് പറഞ്ഞ കാര്യങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തല തയാറാകണം. ജനുവരിയില്‍ കൂടുതല്‍ തുക വായ്പയെടുക്കാന്‍ കേന്ദ്രധനമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അതേസമയം, ശമ്പള, പെന്‍ഷന്‍ വിതരണത്തിന് 1000 കോടി തരാമെന്നു പറഞ്ഞ് റിസര്‍വ് ബാങ്ക് പറ്റിച്ചെന്ന് മന്ത്രി തോമസ് ഐസക് പറയുന്നത് കളവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്ട്്സ് പുറത്തുവിടണം. ഉത്തരം മുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനം കുത്തുകയാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞ‍ു.

NO COMMENTS

LEAVE A REPLY