തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

162

കോട്ടയം : തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കും. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കേസാണ് പരിഗണിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇന്ന് നിലപാട് വ്യക്തമാക്കും. കഴിഞ്ഞ 19ന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. അന്ന് കോടതി അവധിയായതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

NO COMMENTS