കായല്‍ കയ്യേറ്റം ; തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

256

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെയാണ് പിന്മാറിയത്. ഇത് രണ്ടാം തവണയാണ് ജഡ്ജി പിന്മാറുന്നത്. നേരത്തെ ജസ്റ്റിസ് എ.എം.ഖന്‍വില്‍ക്കറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക.

NO COMMENTS