തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ മന്ത്രിയുടെ ഓഫീസ്

152

തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ മന്ത്രിയുടെ ഓഫീസ്. ചികിത്സക്കു വേണ്ടി മന്ത്രി അവധിയില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രി അവധിയില്‍ പ്രവേശിക്കുന്നതിനെ തുടര്‍ന്ന് വകുപ്പ് ചുമതലകള്‍ മറ്റൊരു മന്ത്രിക്ക് നല്‍കുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അവധിക്ക് അപേക്ഷിച്ച്‌ മന്ത്രി കത്ത് നല്‍കുകയോ വാക്കാല്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഓഫീസ് പറയുന്നു.

NO COMMENTS