ഭൂമി കൈയേറ്റം തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും എഴുതി നല്‍കാമെന്ന് തോമസ് ചാണ്ടി

256

തിരുവനന്തപുരം: കുട്ടനാട്ടില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
എന്നാല്‍ താന്‍ ഭൂമി കൈയേറിയിട്ടില്ലെന്നും കൈയേറ്റം തെളിയിച്ചാല്‍ തന്റെ സ്വത്ത് മുഴുവന്‍ എഴുതി നല്‍കാമെന്നും എന്‍.എ നെല്ലിക്കുത്ത് എംഎല്‍എക്ക് തോമസ് ചാണ്ടി മറുപടി നല്‍കി. ചോദ്യോത്തര വേളയിലാണ് തോമസ് ചാണ്ടി ഇക്കാര്യം പറഞ്ഞത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി ബഹളം വയ്ക്കുകയായിരുന്നു. ബഹളത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നു.

NO COMMENTS