സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ​ക്കൊ​ല ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

173

കൊ​ല്ലം: കൊ​ല്ലം ചി​ത​റ​യി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ​ക്കൊ​ല​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. കാ​സ​ര്‍​ഗോ​ഡ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​രി​ച്ച​ടി​യാ​ണ് ചി​ത​റ​യി​ലു​ണ്ടാ​യ​തെ​ന്നും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​സ​ര്‍​ഗോ​ഡ് കൊ​ല​പാ​ത​ക​ത്തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. കൊ​ല്ല​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. കൊ​ല​ക്ക​ത്തി താ​ഴെ​വ​യ്ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണം. ചി​ത​റ കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​യ​മ​നം പാ​ലി​ക്ക​ണം. ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്ത​രു​ത്- കോ​ടി​യേ​രി പ​റ​ഞ്ഞു.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ ചി​ത​റ വ​ള​വു​പ​ച്ച സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കു​ത്തേ​റ്റു മ​രി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ ഷാ​ജ​ഹാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

NO COMMENTS