തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

205

തിരുവനന്തപുരം: നേമത്തിന് സമീപം പള്ളിച്ചലില്‍ കെ എസ് ആര്‍ ടി സി ബസ് ഓട്ടോറിക്ഷയിലിടിച്ച്‌ അമ്മയും മകളും അടക്കം മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ തിരുവനന്തപുരം മണക്കാട് സ്വദേശികളായ രമേശ്വരി (65), മകള്‍ അനിതാ കുമാരി, ഓട്ടോ ഡ്രൈവര്‍ അബ്ദുര്‍ റഹീം എന്നിവരാണ് മരിച്ചത്.
നെയ്യാറ്റിന്‍കര ഭാഗത്ത് നിന്ന് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രമേശ്വരി സംഭവ സ്ഥാലത്ത് തന്നെ മരിച്ചു. അനിതയും അബ്ദുര്‍ റഹ് മാനും ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് മരിച്ചത്.
courtsy :daily hunt