തിരൂരില്‍ ബസില്‍വച്ചു വെട്ടേറ്റ യുവാവിനു നേരെ വീണ്ടും ആക്രമണം

308

മലപ്പുറം • തിരൂര്‍ – താനൂര്‍ മേഖലയിലെ സിപിഎം – ലീഗ് സംഘര്‍ഷത്തിന്റെ ഭാഗമായി രണ്ടു മാസം മുന്‍പ് ബസില്‍വച്ചു വെട്ടേറ്റ യുവാവിനു നേരെ വീണ്ടും ആക്രമണം. തിരൂര്‍ പറവണ്ണ സ്വദേശി നൗഫല്‍ (28) ആണ് ആക്രമണത്തിനിരയായത്. കുറ്റിപ്പുറത്തെ വാടകവീട്ടില്‍ എത്തിയ സംഘം നൗഫലിനെ മര്‍ദിക്കുകയായിരുന്നു. കണ്ടക്ടറായ നൗഫലിനു തിരൂരില്‍വച്ചു വെട്ടേറ്റതിനു പിന്നാലെ മറ്റൊരാള്‍ക്കു കൂടി വെട്ടേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണു സൂചന.നൗഫലിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് താനൂരില്‍ തുടങ്ങിയ സിപിഎം – ലീഗ് സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് 22 വീട്ടമ്മമാര്‍ ഇന്നലെ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY