റേഷന്‍ സാധനങ്ങള്‍ കടയിലെത്തുമ്പോഴും കൈപ്പറ്റുമ്പോഴും കാര്‍ഡ് ഉടമകള്‍ക്ക് എസ്‌എംഎസ്

144

തിരുവനന്തപുരം• റേഷന്‍ സാധനങ്ങള്‍ കടയിലെത്തുമ്പോഴും കൈപ്പറ്റുമ്പോഴും കാര്‍ഡ് ഉടമകള്‍ക്ക് എസ്‌എംഎസ് സന്ദേശം അയയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. വിവിധ തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കും. സമിതികളില്‍ തദ്ദേശ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും അനില്‍ അക്കരയുടെ സബ്മിഷനു മന്ത്രി മറുപടി നല്‍കി.