വിദ്യാലയങ്ങളിൽ മോഷണം നടത്തിയ മൂന്നു വിദ്യാർഥികൾ പൊലീസിൽ പിടിയിൽ

223

കൊണ്ടോട്ടി∙ വിദ്യാലയങ്ങളിൽ മോഷണം നടത്തിയ മൂന്നു വിദ്യാർഥികൾ കൊണ്ടോട്ടി പൊലീസിൽ പിടിയിൽ
. മുണ്ടക്കുളം എൽപി സ്കൂളിൽനിന്നും രണ്ടു കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കും പണവും, നീറാട് സ്കൂളിൽനിന്ന് ഒരു കമ്പ്യൂട്ടർ മൗസ്, കീബോഡ്, പ്രൊജക്ടർ എന്നിവയും പൊന്നാട് സ്കൂളിൽനിന്ന് സിപിയു മുതലായവ കളവു നടത്തിയ കേസിലാണു മൂന്നു സ്കൂൾ വിദ്യാർഥികളെ പിടികൂടിയത്. കൊണ്ടോട്ടി സിഐ സന്തോഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്ഐ സാബു, രവി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, അബ്ദുൽ അസിസ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY