കള്ളനോട്ടുമായി അറസ്റ്റുചെയ്ത യുവമോര്‍ച്ച നേതാവിനെ നോട്ടുകൾ അച്ചടിച്ചതിനു രണ്ടുവര്‍ഷം മുമ്പും അറസ്റ്റ് ചെയ്തിരുന്നു .

134

ശ്രീനാരായണപുരം: വാഹന പരിശോധനയ്ക്കിടെ കള്ളനോട്ടുമായി കൊടുവള്ളി പോലീസ് അറസ്റ്റുചെയ്ത കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി രാഗേഷ് വീട്ടിലെ കിടപ്പു മുറിയില്‍വെച്ച്‌ നോട്ട് അച്ചടിച്ചതിനു രണ്ടുവര്‍ഷം മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളുമായാണ് യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് കൂടിയായ ഇയാള്‍ അന്ന് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരനും യുവമോര്‍ച്ച നേതാവുമായ രാജീവുകൂടി അറസ്റ്റിലായതോടെ സംഭവം രാഷ്ട്രീയവിവാദമായി മാറി. രണ്ടുപേരെയും സംഘടനയില്‍നിന്ന്‌ യുവമോര്‍ച്ച പുറത്താക്കിയെങ്കിലും ഇതുസംബന്ധിച്ച രാഷ്ട്രീയ വിവാദവും പരസ്പര ആരോപണങ്ങളും ഇപ്പോഴും സജീവമാണ്.
പണം പലിശയ്ക്ക് കൊടുക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി 2017 ജൂണ്‍ 22-ന് മതിലകം പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരുടെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

2000-ത്തിന്റെ 64 എണ്ണവും 500-ന്റെ 13 എണ്ണവും 50-ന്റെ അഞ്ചെണ്ണവും 20-െന്റ പത്ത് നോട്ടുകളുമാണ് കണ്ടെത്തിയത്. അറസ്റ്റിലായ ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. അതിനുശേഷം നാട്ടില്‍ വല്ലപ്പോഴും വന്നുപോയിരുന്നതല്ലാതെ മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

NO COMMENTS