യുവാവിനെ അടിച്ചു കൊലപ്പെടുത്തി

22

പാലക്കാട്‌ : മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) നെയാണ് ഒലവക്കോടിന് സമീപം ബൈക്ക് മോഷണം ആരോപിച്ചാണ് യുവാവിനെ അടിച്ചു കൊലപ്പെടുത്തിയത് . പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറില്‍ മദ്യപിക്കാന്‍ കയറിയിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്‌ത ബൈക്ക് കാണാതായ തിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്ക് മോഷ്‌ടിച്ചത് റഫീക്കാണെന്ന് സംശയം തോന്നിയ താണ് വളഞ്ഞിട്ട് മര്‍ദിക്കാനുള്ള പ്രകോപനമായത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടു വിലാണ്‌ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന്‌ നോര്‍ത്ത് പൊലീസ് പറഞ്ഞു.

NO COMMENTS