സംസ്ഥാനത്തെ ബാറുകൾ അടച്ചിടും

97

തിരുവനന്തപുരം : കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചേക്കും. ബെവ്കോയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. കാസര്ഗോഡ് ജില്ല പൂര്ണമായും കൊറോണ സ്ഥിരീകരിച്ച മറ്റു ജില്ലകൾ ഭാഗികമായും അടച്ചിടാൻ തീരുമാനമായി.

എറണാകുളം, കണ്ണൂര്, കോഴിക്കോട് ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തും.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് ചേര്ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് 64 കൊവിഡ് ബാധിതര് ചികിത്സയിലുണ്ട്.

നിലവില് കേരളത്തിലെ 11 ജില്ലകളില് രോഗം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കൂടുതല് പോസിറ്റീവ് കേസുകള് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള് പരിഗണിക്കുന്നത്.

NO COMMENTS