ജനപ്രതിനിധികളുടെ പ്രസംഗ മത്സരം – ചൂടേറിയ വാക്കുകളില്‍ ഇന്ത്യന്‍ ഭരണഘടന

83
close-up microphone for speech and teaching at meeting room conference hall in school business and education concept

കാസറഗോഡ് : അടിയന്തിരാവസ്ഥ മുതല്‍ നോട്ട് നിരോധനവും,ജി എസ്ടിയും വര്‍ഗീയതയും ലിംഗസമത്വവും വരെ ചര്‍ച്ച ചെയ്ത് കാസര്‍കോട്ടെ ജനപ്രതിനിധികള്‍ മത്സര വേദിയെ ചിരിപ്പിച്ചും ചിന്തിച്ചിപ്പിച്ചും കയ്യിലെടുത്തു. ഇന്ത്യന്‍ ഭരണഘടന യുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ധന്വന്തരികേന്ദ്രത്തിന്റെ സഹകരണത്തോടെ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് ജനപ്രതിധികള്‍ക്കായി ‘ഭരണഘടനയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത്’ എന്ന വിഷയത്തില്‍ പ്രസംഗ മത്സരം നടത്തിയത്.

മലയാളത്തിലും കന്നടയിലുമായി മത്സരാര്‍ഥികള്‍ വാതോരാതെ പ്രസംഗിച്ചു. തുടക്കം മുതല്‍ അവസാനം വരെ മത്സരം നിയന്ത്രിച്ചത് ജില്ല കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവായിരുന്നു. മത്സരത്തില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ എം ഇന്ദിര ഒന്നാസ്ഥാനവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സി സുബൈദ രണ്ടാം സ്ഥാനവും ബദിയടുക്ക പഞ്ചായത്ത് മെമ്പര്‍ ഡി ശങ്കര മൂന്നാം സ്ഥാനവും നേടി.

എഡി എം എന്‍ ദേവിദാസ്, ഹുസൂര്‍ ശിരസ്തദാര്‍ എ നാരായണന്‍,ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു.വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് ഇന്ന്(നവംബര്‍ 26 ന)് കളക്ടറേറ്റില്‍ മിനി കോഫറന്‍സ് ഹാളില്‍ നടക്കുന്ന ഭരണഘടനാദിന പരിപാടിയില്‍ വിതരണം ചെയ്യും.

NO COMMENTS