അയോധ്യാ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാനിരിക്കെ ഉത്തര്‍പ്രദേശിൽ സുരക്ഷ ശക്തമാക്കി.

150

ലഖ്‌നൗ: അയോധ്യയിലും സമീപ പ്രദേശങ്ങളിലുമാണ് അയോധ്യാ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാനിരിക്കെ ഉത്തര്‍പ്രദേശിലെമ്പാടും സുരക്ഷ ഏറ്റവും ശക്തമാക്കി യിരിക്കുന്നത്. അയോധ്യയില്‍ ഓരോ 10 അടിയിലും ഒരു പോലീസു കാരന്‍ എന്ന നിലയിലാണ് സുരക്ഷാ വിന്യാസം. സി ആര്‍ പി എഫി നെയും രംഗത്തിറക്കിയിട്ടുണ്ട്.

കലാപമോ ഭീകരാക്രമണമോ ഉണ്ടായാല്‍ അതിനെ നേരിടാന്‍ വിവിധ പദ്ധതികള്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അയോധ്യയില്‍ മാത്രം 12,000 പോലീസുകാരെയാണ് വിന്യസിക്കുക. ഇതിന് പുറമെ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള അര്‍ധസൈനികരെ കൂടുതലായി വിന്യസിക്കും. സുരക്ഷയ്ക്കായുള്ള അര്‍ധസൈനികര്‍ ഒരാഴ്ചക്കുള്ളില്‍ എത്തും.

എണ്ണൂറോളം സ്‌കൂളുകള്‍ സുരക്ഷാ സേനകളുടെ താത്കാലിക ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സമീപത്തുള്ള ഹോട്ടലു കളും ലോഡ്ജുകലും ഇതിനായി ബുക്ക് ചെയ്തിട്ടുമുണ്ട്. മാത്രമല്ല സ്‌കളുകളെ താത്കാലിക ജയിലുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നത് ഡിസംബര്‍ അവസാനം വരെ വിലക്കിയിരിക്കുകയാണ്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റെഡ്, യെല്ലോ മേഖലകള്‍ സിആര്‍പിഎഫും മറ്റ് രണ്ട് മേഖലകളില്‍ യു.പി പോലീസും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും.ഇതേതുടര്‍ന്ന് വിവാഹങ്ങള്‍ അടക്കമുള്ള പരിപാടികള്‍ ജനങ്ങള്‍ മാറ്റി വെച്ചിരിക്കുകയാണ്. സുരക്ഷാ സേനയുടെ സാന്നിധ്യം വര്‍ധിച്ച തോടെ ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ സംഭരിച്ച്‌ തുടങ്ങിയിട്ടുണ്ട്. അതേസമയം സ്‌കൂളുകളോ കോളേജുകളോ അടച്ചിടുന്നതിനെപ്പറ്റി നിലവില്‍ തീരുമാന മൊന്നുമെടുത്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ജില്ലാ ഭരണകൂടം അതീവ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അതേസമയം ആരും ആശങ്കപ്പെടേണ്ട തില്ലെന്നും സുരക്ഷ ശക്തമാണെന്നും പോലീസ് പറയുന്നു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതല. സമൂഹമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. സമാധാന അന്തരീക്ഷം താറുമാറാക്കാന്‍ കാരണമാകുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്.

വര്‍ഗീയ കലാപം, ഭീകരാക്രമണം തുടങ്ങിയവ ചെറുക്കാന്‍ ഉദ്ദേശിച്ചാണ് നിയന്ത്രണങ്ങളും സുരക്ഷാ സന്നാഹങ്ങളെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്തെങ്കിലും സംഭവിച്ചിട്ട് ക്ഷമ ചോദിക്കുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ മുന്‍കരുതലെടുക്കുന്നതാണ് ഉചിതമായ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.

NO COMMENTS