കള്ളക്കടത്തിന്റെ കയർ ഞങ്ങളുടെ കയ്യിൽ ഇല്ല – മന്ത്രി തോമസ് ഐസക്ക്

52

തിരുവനന്തപുരം : ഞങ്ങളുടെയൊന്നും കൈയില്‍ ഒരു കള്ളക്കടത്തിന്റെ കറയുമില്ലയെന്നും . അതുപ്രതീക്ഷിച്ച്‌ വിവാദം സംവിധാനം ചെയ്യുന്നവരും സമരം ആസൂത്രണം ചെയ്യുന്നവരും ആത്യന്തികമായി നിരാശപ്പെടുകയേ ഉള്ളൂ എന്നും മന്ത്രി തോമസ് ഐസക്ക് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് കെട്ടിപ്പൊക്കിയ കിനാവുകളുടെ ചിറകൊടിഞ്ഞത് ഒരു തുടക്കം മാത്രമാണ്. വിവാദ വനിതയുമായി നൂറിലേറെ കോളുകള്‍, മണിക്കൂറുകള്‍ നീളുന്ന സംഭാഷണം എന്ന അപവാദം ടെലിഫോണ്‍ രേഖകള്‍ പുറത്തു വരുന്നതിനു മുമ്ബേ പാറി നടന്നിരുന്നു. പക്ഷേ, കെടി ജലീലിന്റെ പത്രസമ്മേളനത്തോടെ എല്ലാം ആവിയായി. എന്നിട്ടും ജലീല്‍ മണിക്കൂറുകളോളം വിവാദവനിതയുമായി സംസാരിച്ചുവെന്ന നുണ ലോഡു ചെയ്ത ചോദ്യവുമായി ഒരു പത്രലേഖകന്‍ മുഖ്യമന്ത്രിയെ സമീപിക്കുകയും കണക്കിനു വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതൊക്കെ ജനം കാണുകയല്ലേ.

തികച്ചും ഔദ്യോഗികാവശ്യങ്ങള്‍ക്ക് യുഎഇ കോണ്‍സുലേറ്റുമായും തിരിച്ചും മന്ത്രിമാരും ഉദ്യോഗസ്ഥരും സമ്ബര്‍ക്കം നടത്തിയിട്ടുണ്ട്. അതിന്റെ ടെലിഫോണ്‍ രേഖകളും പൊക്കിപ്പിടിച്ച്‌ മഞ്ഞക്കഥകളുണ്ടാക്കിയാല്‍ സ്വയം വായിച്ച്‌ ഇക്കിളിപ്പെടാമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇതിന്റെ പേരില്‍ രാഷ്ട്രീയ ലാഭം കൊയ്യാമെന്നു കരുതുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. അതിന്റെ കാരണം ഒറ്റവാചകത്തില്‍ ആറ്റിക്കുറുക്കാം. യുഡിഎഫ് അല്ല എല്‍ഡിഎഫ്.

സ്വര്‍ണക്കള്ളക്കടത്തിന്റെ ഗൌരവം ഒട്ടും സംസ്ഥാന സര്‍ക്കാര്‍ കുറച്ചു കാണുന്നില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമപരമായ പരിമിതിയുണ്ട്. എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. പക്ഷേ, എന്‍ഐഎയ്ക്ക് എന്താണ് പരിമിതി?

പിടിയിലായത് ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന വ്യാഖ്യാനവുമായി രംഗത്തു വന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ തിടുക്കം. ആ വാദം എന്‍ഐഎ തന്നെ പൊളിച്ചു. അപ്പോള്‍ ഗ്രാമര്‍ പുസ്തകവുമായിട്ടായിരുന്നു അടുത്ത വരവ്. കേന്ദ്രമന്ത്രിയുടെ ഇംഗ്ലീഷ് പരിജ്ഞാനം എത്രമേല്‍ ഉയര്‍ന്നതായാലും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇപ്പോള്‍ പൊതുരേഖയാണ്. വിദേശമന്ത്രാലയം വഴി ഇന്ത്യയിലെ യുഎഇ അംബാസഡറില്‍ നിന്ന് എന്‍ഒസി ലഭിച്ചതിനു ശേഷമാണ് ഈ ബാഗ് തുറന്നത് എന്ന് കസ്റ്റംസ് തന്നെയാണ് കോടതിയ്ക്കു മുമ്ബില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തോടും അവര്‍ യുഎഇ അംബാസഡറോടും ആശയവിനിമയം നടത്തി നടപടികളിലേയ്ക്കു കടന്ന അതേ ഘട്ടത്തിലാണ് ഇത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന വിചിത്രന്യായവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി രംഗത്തെത്തിയത്. തീര്‍ച്ചയായും അത് വിദേശകാര്യമന്ത്രാലയത്തിന്റെ അറിവോടെയല്ല എന്ന് വ്യക്തം. ആരെ വഴിതെറ്റിക്കാനാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി, സ്വന്തം വകുപ്പു തന്നെ തള്ളിക്കളഞ്ഞ ഈ വാദവുമായി രംഗത്തെത്തിയത്? എന്‍ഐഎ ഇക്കാര്യം അന്വേഷിക്കുമോ?

ആദ്യഘട്ടത്തില്‍ത്തന്നെ അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയബന്ധം യുഡിഎഫിനോടും ബിജെപിയോടുമാണ്. ഇപ്പോള്‍ അറസ്റ്റിലായ സന്ദീപിന് സിപിഎം ബന്ധമുണ്ടെന്ന് നുണ നിര്‍മ്മിച്ചവര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടപ്പാണ്. പ്രതിയുടെ ബിജെപി ബന്ധത്തിന് ആവോളം തെളിവുകള്‍ മാധ്യമങ്ങള്‍ക്കു മുന്നിലുണ്ടെങ്കിലും, ആ മേഖലയിലേയ്ക്കു പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദമില്ല.

ഇതുവരെയുള്ള അന്വേഷണം ചെന്നു തൊടുന്നതു മുഴുവന്‍ യുഡിഎഫിനു നേര്‍ക്കും. അതും ചികഞ്ഞു പരിശോധി ക്കാന്‍ നമ്മുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിനു ശേഷിയില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വിവാദപ്രേമികളുടെ ആകെ പിടിവള്ളി. എന്നാല്‍ കള്ളക്കടത്തുമായി ബന്ധപ്പെടുത്തുന്ന സൂചനകളോ തെളിവുകളോ ഇതുവരെ പുറത്തു വന്നിട്ടില്ല. അങ്ങനെയെന്തെങ്കിലും ബന്ധം ഉണ്ടെങ്കില്‍ ഒരുതരത്തിലും സംരക്ഷിക്കുകയില്ലെന്ന് വിവാദം തുടങ്ങിയ ദിവസം മുതല്‍ കേരള ജനതയ്ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുകയോ പൊറുക്കുകയോ ചെയ്യുന്ന സമീപനം എല്‍ഡിഎഫിനില്ല. ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കുക തന്നെ ചെയ്യും.

കള്ളക്കടത്തുമായിട്ടൊക്കെ ബന്ധമുള്ള രാഷ്ട്രീയ നേതൃത്വം ഏതാണെന്നും മറ്റുമൊക്കെ കേരളത്തിലെ സാമാന്യജനത്തിന് ധാരണയുണ്ട്. അവരിലേയ്ക്കു തന്നെയാണ് ഈ അന്വേഷണം നീണ്ടു ചെല്ലുന്നതും. അത് ആരൊക്കെയാണ് എന്നൊ ന്നും ഈ ഘട്ടത്തില്‍ ഞാന്‍ പറയുന്നില്ല. അധികം വൈകാതെ അന്വേഷണസംഘം അവരെ പൊതുസമക്ഷം എത്തി ക്കുകയും ചെയ്യും. ഞങ്ങള്‍ക്കേതായാലും അതിലൊരു വേവലാതിയുമില്ല. എന്‍ഐഎ അല്ല, ഏത് അന്വേഷണ ഏജന്‍സിയോ രംഗത്തുവരട്ടെ, അവരെത്രമേല്‍ രാഷ്ട്രീയമായി നിയന്ത്രിക്ക പ്പെട്ടാലും എല്‍ഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയെയും സ്വര്‍ണക്കള്ളക്കടത്തു കേസിലോ അധോലോക ബന്ധങ്ങളിലോ പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞു . അതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്നും . മുഖ്യമന്ത്രി പിണറായി വിജയനിലൂടെ പുറത്തുവരുന്നത് ആ ആത്മവിശ്വാസമാ\ണെന്നും.അദ്ദേഹം പറഞ്ഞു

NO COMMENTS