കലാകാരന്മാരുടെ ദേശീയ സംഘടനയായ’നന്മ’ യുടെ മേഖലാ സമ്മേളനം സത്യൻ മെമ്മോറിയൽ ഹാളിൽ ജൂലൈ 3 ന് നടക്കും

87

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ തിരുവനന്തപുരം സിറ്റി മേഖലാ സമ്മേളനം 2022 ജൂലൈ 3 ഞായറാഴ്ച 2.00 PM മുതൽ 6.00 PM വരെ തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശമുള്ള സത്യൻ മെമ്മോറിയൽ ഹാളിൽ വച്ച് നടക്കും

രജിസ്ട്രേഷനും പതാക ഉയർത്തലിനും ശേഷമുള്ള പ്രതിനിധി സമ്മേളനം പ്രശസ്ത കാഥികൻ ശ്രീ. അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാലടി സംസ്കൃത സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. എസ്. രാജശേഖരൻ “കലയും അതിജീവനവും സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ശ്രീ കൃഷ്ണൻ, നെടുങ്ങാട്ടിൽ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീമതി. മുതുകുളം സേതു സ്വാഗതം പറയും.

ശ്രീ സുരേഷ് ഒഡേസ സംഘടനാറിപ്പോർട്ടും ശ്രീ എബ്രഹാം തോമസ് മേഖലാ റിപ്പോർട്ടും ശ്രീ. മനോജ് അമ്പലമുക്ക് വരവുചെലവുകണക്കും അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനുശേഷം ശ്രീ. ആർ. കെ അനിൽ കുമാർ കൃതജ്ഞത പറയും.

4.00 മണിമുതൽ ആരംഭിക്കുന്ന പൊതുസമ്മേളനം നന്മ സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ. ബാബു സാരംഗി ഉദ്ഘാടനം ചെയ്യും. ലോകായുക്ത മുൻ സീനിയർ ഗവ. . പ്ലീനറും നന്മ സിറ്റി മേഖലാ രക്ഷാധികാരിയുമായ അഡ്വ. രണദിവെ കെ പി “ഭരണഘടനയും ആവിഷ്ക്കാര സ്വാതന്ത്ര്വവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

ശ്രീ. സുനിൽ പട്ടിമറ്റം, കുമാരി സായി പൗർണമി, ശ്രീ. കെ. എസ്. ദാസ്, എന്നിവർ ആശംസകൾ അർപ്പിക്കും. ശ്രീ. വിജയാലയം വിജയകുമാർ കൃതജ്ഞത പറയും തുടർന്ന് നടക്കുന്ന നന്മ സംസ്കാരിക സമ്മേളനവും കലാപരിപാടിയും പ്രശസ്ത കവിയും അക്ഷരം ഓൺലൈൻ ചിഫ് എഡിറ്ററുമായ ശ്രീ. കെ. ജി. സൂരജ് ഉദ്ഘാടനം ചെയ്യും. കൃതജ്ഞത ശ്രീ. സജയ് നാരായണൻ.