ബിജെപി ക്യാംപിന് ആവേശം പകരാന്‍ പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്

137

കോഴിക്കോട്: തിരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി കേരളത്തില്‍ നടത്തുന്ന ആദ്യത്തെ റാലിയാണ് കോഴിക്കോട്ടേത്. കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മേളന വേദിയില്‍ ഉണ്ടാവും. കോഴിക്കോട്, മലപ്പുറം, വടകര മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.വൈകീട്ട് അഞ്ച് മണിക്ക് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി റോഡ് മാര്‍ഗ്ഗം കോഴിക്കോട് ബീച്ചിലെ പൊതുസമ്മേളന വേദിയില്‍ എത്തിച്ചേരുക.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച്‌ ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന പ്രചരാണങ്ങളുടെ തുടര്‍ച്ച മോദിയുടെ കോഴിക്കോട് പ്രസംഗത്തിലും ഉണ്ടായേക്കും. മണ്ഡലത്തിലെ മുസ്ലിംലീഗിന്‍റെ ആധിപത്യവും മോദിയുടെ വാക്കുകളില്‍ ഇടം പിടിച്ചേക്കാം.

ശബരിമല വിഷയത്തിന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥന ഉണ്ടാവില്ലെങ്കിലും സന്നിധാനത്ത് ഉള്‍പ്പടേ കേരളത്തിനായി പ്രത്യേക വാഗ്ധാനങ്ങള്‍ ഇന്ന് മോദിയില്‍ നിന്നും ഉണ്ടായേക്കും. മോദിക്ക് പിന്നാലെ വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കളെ കേരളത്തിലേക്ക് എത്തിക്കാനാണ് ബിജെപിയുടെ നീക്കം.

NO COMMENTS