പൊലിസ് ഡ്രൈവര്‍ സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ചു

32

തിരുവനന്തപുരം: കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മനോജ് (42) ആണ് പൊലിസ് സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ചത്. ഇദ്ദേഹം വര്‍ക്കല പാളയംകുന്ന് സ്വദേശിയാണ് ഇന്നലെ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്. ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് കുടുംബ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം. സ്റ്റേഷനിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്

NO COMMENTS