ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.

10

കൊച്ചി : നടൻ ദിലീ പിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും.
രാവിലെ തന്നെ ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീ പി നോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരിക്കുന്നത്.പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെ ഫോൺ സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോഡ്‌സ്‌) ഫോണിൽ കണ്ടെത്താനാകു മെന്നാണ്‌ പ്രോസിക്യൂഷൻ നിഗമനം.

ഐടി നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുള്ള രാജ്യത്തെ ഏഴ്‌ അംഗീകൃത ഫോറൻസിക്‌ ലാബുകളിൽ ഒന്നിൽ ഫോണുകൾ പരിശോധിക്കാം.തിരുവനന്തപുരത്തെ പരിശോധനാ കേന്ദ്രവും ഈ പട്ടിക യിലുണ്ട്‌. എന്നാൽ, കേരളത്തിൽ നിലവിലുള്ള ഫോറൻസിക്‌ പരിശോധനാ കേന്ദ്രം ക്രൈംബ്രാഞ്ചിനു കീഴിലാണെന്നും ഇവിടെ പരിശോധനയ്ക്ക്‌ നൽകി യാൽ ഫോണുകളിൽ കൃത്രിമം നടക്കുമെന്നും ദിലീപ്‌ കോടതിയിൽ ആരോപിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ കേരളത്തിന്‌ പുറത്തുള്ള ലാബുകളിൽ പരിശോധനയ്ക്ക്‌ നൽകാനും സാധ്യതയുണ്ട്‌.

കോടതിയാണ്‌ ഇക്കാര്യം തീരുമാനിക്കുക. പരിശോധനാഫലം ലഭിക്കാൻ ഒരാഴ്‌ചയെങ്കിലും സമയം വേണ്ടി വരുമെന്നും വിദഗ്‌ധർ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ.

എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.നടിയെ ആക്രമിച്ച സംഭവത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായ പ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ എത്രയും വേഗം ഫോറൻസിക്‌ പരിശോധനയ്ക്ക്‌ നൽകണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യ പ്പെടും.

NO COMMENTS