ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കിയെന്നാരോപിച്ച്‌ മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി.

178

കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച്‌ ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കിയെന്നാരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹര്‍ജി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി ‌ഡി.ജി.പി ലോക്നാഥ് ബെഹ്റ,​ കോട്ടയം എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്. രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആര്‍. പ്രതീഷ്, ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്ട്രേട്ട് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജനുവരി രണ്ടിന് കോഴിക്കോട്,​ മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണെന്നും ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.

NO COMMENTS