പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന.

132

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതാക്കളുമായി പി.സി.ജോര്‍ജ് ചര്‍ച്ച നടത്തി. പത്തനംതിട്ടയിലെ വിജയത്തിന് പി.സി.ജോര്‍ജിന്റെ സഹകരണം അനിവാര്യമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പി.സി.ജോര്‍ജിനെ എന്‍ഡിഎയിലേക്കെത്തിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപിയോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം പി.സി.ജോര്‍ജ് യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തെ മുന്നണിയിലെടുക്കുന്നതിനെ കേരള കോണ്‍ഗ്രസ് മാണിവിഭാഗം കര്‍ശനമായി എതിര്‍ക്കുകയായിരുന്നു.

മറ്റു ഘടകകക്ഷികള്‍ക്കും പി.സി.ജോര്‍ജിനെ യുഡിഎഫിലെടുക്കുന്നതിനോട് താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി ദേശീയ നേതാക്കള്‍ ശ്രമം നടത്തുന്നത്. പി.സി.ജോര്‍ജിനെ ഒപ്പം കൂട്ടുന്നതിലൂടെ പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കലാണ് ബിജെപി ലക്ഷ്യം.

NO COMMENTS