ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു ; ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് ബന്ധുക്കള്‍

149

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം. വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂർ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത് എല്ലായിടത്തും കടകള്‍ അടഞ്ഞ് കിടക്കുകയാണ്.സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. മിക്കയിടത്തും അതിരാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ റോഡില്‍ തീയിട്ടും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ എതിര്‍ത്ത് രംഗത്തെത്തിയ വ്യാപാരി വ്യവസായി കൂട്ടായ്മ പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാല്‍ കടകള്‍ തുറക്കാന്‍ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.

NO COMMENTS