സം​സ്ഥാ​ന​ത്ത് ഇന്ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കാ​ല്‍​ല​ക്ഷം ക​ട​ന്നു – 28,447 പേർക്ക് കോവിഡ്

22

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കാ​ല്‍​ല​ക്ഷം ക​ട​ന്നു. പു​തു​താ​യി 28,447 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന വ​ര്‍​ധ​ന​യാ​ണി​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 315 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 26,303 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1756 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

എ​റ​ണാ​കു​ളം 4548, കോ​ഴി​ക്കോ​ട് 3939, തൃ​ശൂ​ര്‍ 2952, മ​ല​പ്പു​റം 2671, തി​രു​വ​ന​ന്ത​പു​രം 2345, ക​ണ്ണൂ​ര്‍ 1998, കോ​ട്ട​യം 1986, പാ​ല​ക്കാ​ട് 1728, ആ​ല​പ്പു​ഴ 1239, പ​ത്ത​നം​തി​ട്ട 1171, കാ​സ​ര്‍​കോ​ട് 1110, കൊ​ല്ലം 1080, ഇ​ടു​ക്കി 868, വ​യ​നാ​ട് 812.

സ​മ്ബ​ര്‍​ക്ക കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

എ​റ​ണാ​കു​ളം 4477, കോ​ഴി​ക്കോ​ട് 3860, തൃ​ശൂ​ര്‍ 2920, മ​ല​പ്പു​റം 2529, തി​രു​വ​ന​ന്ത​പു​രം 1950, ക​ണ്ണൂ​ര്‍ 1812, കോ​ട്ട​യം 1858, പാ​ല​ക്കാ​ട് 809, ആ​ല​പ്പു​ഴ 1231, പ​ത്ത​നം​തി​ട്ട 1099, കാ​സ​ര്‍​ഗോ​ഡ് 1061, കൊ​ല്ലം 1067, ഇ​ടു​ക്കി 838, വ​യ​നാ​ട് 792.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5663 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

നെ​ഗ​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌ – തി​രു​വ​ന​ന്ത​പു​രം 711, കൊ​ല്ലം 158, പ​ത്ത​നം​തി​ട്ട 153, ആ​ല​പ്പു​ഴ 127, കോ​ട്ട​യം 538, ഇ​ടു​ക്കി 227, എ​റ​ണാ​കു​ളം 572, തൃ​ശൂ​ര്‍ 614, പാ​ല​ക്കാ​ട് 221, മ​ല​പ്പു​റം 529, കോ​ഴി​ക്കോ​ട് 1012, വ​യ​നാ​ട് 219, ക​ണ്ണൂ​ര്‍ 335, കാ​സ​ര്‍​ഗോ​ഡ് 247.ഇ​തോ​ടെ 1,78,983 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,66,135 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.​

പ​രി​ശോ​ധി​ച്ച​ സാമ്പിളുകൾ 1,30,617

ഇ​തു​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,30,617 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 21.78 ആ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 27 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5055 ആ​യി. 73 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 13, ക​ണ്ണൂ​ര്‍ 12, തൃ​ശൂ​ര്‍ 11, വ​യ​നാ​ട് 9, കാ​സ​ര്‍​ഗോ​ഡ് 7, കൊ​ല്ലം, കോ​ഴി​ക്കോ​ട് 6 വീ​തം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് 3 വീ​തം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.ര​ണ്ടാം​ഘ​ട്ട കൂ​ട്ട​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി 2,90,262 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വർ 3,91,463

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,91,463 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,74,464 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 16,999 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3609 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​കൾ

ഇ​ന്ന് 7 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. 3 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 523 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

NO COMMENTS