സ്മാര്‍ട്ടായി മലയോരം വെള്ളരിക്കുണ്ടില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത് രണ്ട് വില്ലേജ് ഓഫീസുകള്‍, തറക്കല്ലിട്ട് മുന്ന് വില്ലേജ് ഓഫീസുകള്‍ക്ക്

79

കാസറകോട് : മലയോരത്തെ മൂന്ന് വില്ലേജ് ഓഫീസുകള്‍ ആറ് മാസത്തിനുള്ളില്‍ സ്മാര്‍ട്ട് ആകും. മാലോത്ത്, പരപ്പ, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് ആകാന്‍ ഒരുങ്ങുന്നത്. മാലോത്ത്, പരപ്പ, വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യു – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപ വീതമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തിക്ക് വകയിരുത്തിയിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല . വളരെ വേഗത്തില്‍ പൊതുജന ങ്ങള്‍ക്ക് സേവനം നല്കുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറുകയെന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ലക്ഷ്യം.

മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തി റവന്യു – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷത വഹിച്ചു.സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിന് മാലോം സെന്റ് ജോര്‍ജ്ജ് പള്ളിയാണ് പത്ത് സെന്റ് സ്ഥലം സംഭാവനയായി നല്കിയത്.ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കക്കയം, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മാത്യു, ബളാല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയി മൈക്കിള്‍, എ ഡി എം എന്‍ ദേവിദാസ്, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍,

മാലോം സെന്റ് ജോര്‍ജ്ജ് പള്ളി വികാരി റവ.ഫാദര്‍ ആന്റണി മഞ്ഞളാംകുന്നേല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ദിനേശന്‍, ചന്ദ്രന്‍ വിളയില്‍, എന്‍.ഡി വിന്‍സന്റ്, അബ്ദുള്‍ കാസിം, ജോസ് തോമസ്, കെ. ആര്‍ മണി, രാഘവന്‍ കുലേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ നന്ദിയും പറഞ്ഞു,

പരപ്പ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവൃത്തി റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, കാഞ്ഞങ്ങാട് പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സി ക്യുട്ടീവ് എഞ്ചിനീയര്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍, എ ഡി എം എന്‍ ദേവി ദാസ് ,’വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ .പി കുഞ്ഞി ക്കണ്ണന്‍,വിവിധ കക്ഷി നേതാക്കളായ എ.ആര്‍.രാജു, കെ.പി.ബാലകൃഷ്ണന്‍,യു.വി.മുഹമ്മദ്കുഞ്ഞി, കെ.എ. സാലു, മധു വട്ടിപ്പുന്ന, പി നന്ദകുമാര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, വിജയന്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. സബ് കളക്ടര്‍ അരുണ്‍.കെ.വിജയന്‍ നന്ദി പറഞ്ഞു.

വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തി റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എം.എല്‍ .എ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ , എ. ഡി .എം. എന്‍ ദേവീദാസ് ,വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി .കെ. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി വേണുഗോപാല്‍, , വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ അപ്പുക്കുട്ടന്‍, സി.പി സുരേശന്‍, ജോയി ജോസഫ്, ജെറ്റോ ജോസഫ് ഒഴുകയില്‍, പി.ജെ. ആന്റക്‌സ് എന്നിവര്‍ സംസാരിച്ചു.

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ,സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ , എ. ഡി .എം. എന്‍ ദേവീദാസ് , പൊതുമരാമത്ത് വിഭാഗത്തില്‍ നിന്ന് പി.പി.ശ്രീജിത്ത്, ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷഹിദ് സുലൈമാന്‍,കള്ളാര്‍ പഞ്ചായത്തംഗംഅബ്ദുള്‍ മജീദ്,വിവിധ കക്ഷി നേതാക്കളായി. കെ.നാരായണന്‍, വി.കുഞ്ഞി ക്കണ്ണന്‍,പി.എല്‍ അലക്സാണ്ടര്‍വിവിധ നപ്രതിനിധികള്‍,രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മാ ജോസഫ് സംബന്ധിച്ചു.

വെള്ളരിക്കുണ്ട് സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം ഡിസംബറോടെപൂര്‍ത്തിയാകും- റവന്യു മന്ത്രി

ഡിസംബര്‍ അവസാനത്തോടെ വെള്ളരിക്കുണ്ട് സിവില്‍ സ്‌റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.ബളാല്‍ വില്ലേജ് ഓഫീസും സ്റ്റാഫ് കോര്‍ട്ടേഴ്‌സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോരത്തെ എല്ലാ പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണിയും വര്‍ഷാവസാന ത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ കോട്ടേഴ്‌സും തയ്യാറായിക്കഴിഞ്ഞു. ഇത്രയും സൗകര്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജിലെത്തുന്ന പൊതുജനങ്ങളോട് നല്ല രീതിയില്‍ പെരുമാറി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ , എ. ഡി .എം. എന്‍ ദേവീദാസ്, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി,വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്തംഗം പി.ജി.ദേവ്,ബളാല്‍ പഞ്ചായത്തംഗങ്ങളായ ഇ.ജെ.ജേക്കബ്,കെ.മാധവന്‍ നായര്‍, എ.വി.മാത്യു,ടോമി വട്ടയ്ക്കാട്ട്, വിവിധ നപ്രതിനിധികള്‍,രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS