ഭാര്യയെയും മൂന്ന് മക്കളെയും യുവാവ് കൊലപ്പെടുത്തി.

173

ഗാസിയാബാദ് (യുപി): ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.നാല് പേരെയും കൊലപ്പെടുത്തിയ ശേഷം പ്രതി സുമിത് സഹോദരനെ വിളിച്ച്‌ വിവരം പറയുകയായിരുന്നു. ഇദ്ദേഹത്തോട് കൊലപാതക വിവരം പൊലീസിനെ അറിയിക്കാനും സുമിത് ആവശ്യപ്പെട്ടു.

സഹോദരന്‍ വിവരം അറിയിച്ചത് അനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും സുമിത് സ്ഥലം വിട്ടിരുന്നു.എങ്ങിനെയാണ് കൊലപാതകം നടത്തിയതെന്നോ, കൊലപാതകത്തിന്റെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യാനയച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

NO COMMENTS