ഇടക്കാല സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ എല്‍ഡിഎഫ്- യുഡിഎഫ് കണ്‍വീനര്‍മാര്‍ വിജയ പ്രതീക്ഷകള്‍ പങ്കുവച്ചു

170

സൗദി അറേബ്യ: ഇടക്കാല സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ എല്‍ഡിഎഫ്- യുഡിഎഫ് കണ്‍വീനര്‍മാര്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വിജയ പ്രതീക്ഷകള്‍ പങ്കുവെച്ചു.

2004 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലന്നും കേരളത്തിലെ വിശ്വാസികളില്‍ ഭൂരിപക്ഷത്തേയും പ്രതിനിധാനം ചെയ്യുന്നത് ഇടതുപക്ഷമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല തരംഗ മുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പിലൂടെ ഒരു സര്‍ക്കാറുണ്ടാക്കുകയെന്നത് മാത്രമല്ല ലക്ഷ്യമെന്നും രാജ്യത്തിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കുകയെന്ന വലിയ കടമയാണ് യുഡിഎഫിന് മുന്നിലുള്ളതെന്നും എന്നാല്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടായിരുന്നു ശരി എന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമാകുമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

NO COMMENTS