ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചു

33

ന്യൂഡൽഹി: സസ്പെൻസുകൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനൽ പ്രതീക്ഷ ഉണ്ടായിരു ന്നുള്ളൂ. ഇതോടെ ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ഫലം എന്തായാലും അതൊന്നും ഇനി ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തെ ബാധിക്കില്ല. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെ യാണ് ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചത്.

NO COMMENTS

LEAVE A REPLY