കോ​വി​ഡി​ന്‍റെ ഗ്രാ​ഫ് വീ​ണ്ടും ഉ​യ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

26

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ ഗ്രാ​ഫ് വീ​ണ്ടും ഉ​യ​രു​മെ​ന്ന ഭ​യം ശ​ക്ത​മാ​ണെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ പു​തി​യ ഘ​ട്ട​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ തോ​തി​ല്‍ ആ​ളു​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ യോ​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​ത്താ​വൂ എ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ലി​യ തോ​തി​ല്‍ ആ​ളു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്ന സ്ഥി​തി​യു​ണ്ടാ​യി. മാ​സ്‌​ക് ധ​രി​ച്ചു എ​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മെ​ങ്കി​ലും, അ​ത് എ​ല്ലാ​യി​ട​ത്തും പാ​ലി​ക്ക​പ്പെ​ട്ടു എ​ന്ന് പ​റ​യാ​നാ​വി​ല്ല. വ​രു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്. ഏ​റെ ക​രു​തി​യി​രി​ക്കേ​ണ്ട​താ​ണ്. എ​ത്ര​മാ​ത്രം വ​ര്‍​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് ര​ണ്ടാ​ഴ്ച​യോ​ടെ മാ​ത്ര​മേ പ​റ​യാ​നാ​കൂ.

ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു, കോ​വി​ഡെ​ല്ലാം പോ​യി എ​ന്നു ക​രു​താ​തെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. മാ​സ്‌​ക് ധ​രി​ച്ചു മാ​ത്ര​മേ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ ഇ​റ​ങ്ങാ​വൂ. കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സോ​പ്പു​പ​യോ​ഗി​ച്ച്‌ ശു​ചി​യാ​ക​ണം. ര​ണ്ടു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കാ​വൂ.

ത​ദ്ദേ​ശ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ച​ട​ങ്ങു​ക​ളു​മെ​ല്ലാം പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ല്‍ പാ​ലി​ച്ചു കൊ​ണ്ടാ​ക​ണം. ആ​ളു​ക​ള്‍ സെ​ല്‍​ഫ് ലോ​ക്ഡൗ​ണ്‍ പാ​ലി​ക്ക​ണം.അ​ത്യാ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്ര​മേ ആ​ളു​ക​ള്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​വൂ. വി​വാ​ഹ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള കൂ​ട്ടാ​യ്മ​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തോ​ന്നു​ന്ന​വ​ര്‍ ഉ​ട​ന്‍ ചി​കി​ല്‍​സ തേ​ട​ണം. വീ​ട്ടി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ക​ഴി​യ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NO COMMENTS