ആസ്വാദക മനം നിറച്ച് മ്യൂസിയം-സൂ ബൊട്ടാണിക്കൽ ഗാർഡൻ വിഭാഗത്തിന്റെ ഉദ്യാനം

156

മ്യൂസിയം-സൂ ബൊട്ടാണിക്കൽ ഗാർഡൻ വിഭാഗത്തിന്റെ ഉദ്യാനം വസന്തോത്സവത്തിൽ നിറക്കാഴ്ചയാകുന്നു. പുഷ്പമേള കാണാനെത്തുന്ന ആസ്വാദകർക്ക് കാഴ്ചാ വിരുന്നൊരുക്കുന്ന പുഷ്പങ്ങളും സസ്യങ്ങളും ഇലച്ചെടികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നാൽപ്പത്തിയഞ്ചോളം ഇനത്തിൽപെട്ട 1300 ഓളം സസ്യങ്ങളും പുഷ്പങ്ങളുമാണ് വസന്ത വിസ്മയം തീർക്കുന്നത്.

അഗലോനിമ, ബിഗോണിയ, ക്രോട്ടൺ, പോയിൻസ്റ്റിയ തുടങ്ങിയ ഇലച്ചെടികളും ആസ്റ്റർ, മേരിഗോൾഡ്, സീനിയ തുടങ്ങിയ പൂച്ചെടികളും ദീർ്രഘകാലം നിൽക്കുന്ന പുഷ്പങ്ങളായ ബൊഗൈൻ വില്ല, കാനാ, യൂഫോർബിയ, തുടങ്ങി വൈവിദ്യമായ ഒട്ടനേകം സസ്യങ്ങളെയും കാണികൾക്ക് പരിചയപ്പെടാൻ സാധിക്കും. ഇവ കൂടാതെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരമായ റോസാ പുഷ്പങ്ങളുടെ വൈവിധ്യമായ പ്രദർശനവും ഗാർഡന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.മ്യൂസിയം-സൂ ബൊട്ടാണിക്കൽ ഗാർഡൻ വിഭാഗം സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം ജീവനക്കാരാണ് പുഷ്പ പരിപാലനത്തിന് മേൽനോട്ടം വഹിക്കുന്നത്.

NO COMMENTS