18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നൽകും ; ആരോഗ്യമന്ത്രി

25

തിരുവനന്തപുരം : സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നൽകാൻ സര്‍ക്കാര്‍ ലക്ഷ്യമിടന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.

അതിനായി ജില്ലകളില്‍ വാക്സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തും. 1.11 കോടി ഡോസ് വാക്സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ യോഗം വിലയി രുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യു.കള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നതായും. പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.

നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കാനും യോഗം തീരുമാനിച്ചു.ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്.

രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊ ലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷ നിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. ഒന്നേമുക്കാല്‍ വര്‍ഷമായി കോവിഡ് പ്രതിരോധത്തിനായി സമര്‍പ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യമന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. COVID 19| സംസ്ഥാനത്തിന് അടുത്ത രണ്ട് ആഴ്ച നിര്‍ണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കും

കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വിലയിരുത്തല്‍. അടുത്ത മാസത്തോടെ പ്രതിദിന രോഗികള്‍ മുപ്പതിനായിരം കടക്കാമെന്നാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തില്‍ അടുത്ത രണ്ടാഴ്ച കേരളത്തിന് നിര്‍ണ്ണായകം.

‘ഓണ ദിവസങ്ങളിലുണ്ടായ സമ്ബര്‍ക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരുന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെത്തിയ ടിപിആര്‍ 20ന് ന് മുകളില്‍ എത്തിയേക്കും. നിലവിലെ പ്രവണത തുടര്‍ന്നാല്‍ അടുത്ത മാസം മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ പ്രതിദിന രോഗികളുണ്ടാകാ മെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.രണ്ടാം തരംഗം കുറയാതെ തന്നെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കാനാണ് സാധ്യത കൂടുതലെന്ന് ആരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ അമര്‍ ഫെറ്റല്‍ ന്യൂസ് 18 നോട് പറഞ്ഞു.

പരിശോധന കുറഞ്ഞതിനാലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗികള്‍ കുറവായിരുന്നു. രണ്ട് ലക്ഷം വരെ പരിശോധന ന‌ടന്നിരുന്നത് രണ്ടാഴ്ചയോളമായി പകുതിയായി കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന ഉയരുന്നതിനനുസരിച്ച്‌ രോഗികളുടെ എണ്ണവും ഉയരും. ഇക്കാലയളവില്‍ ഇരട്ടി രോഗപകര്‍ച്ചയും ക്ലസ്റ്ററുകളും നിയന്ത്രിക്കുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി. ഓണാവധിക്ക് പരിശോധനാ കേന്ദ്രങ്ങളില്‍ ആളുകളെത്താതായതോടെയാണ് പരിശോധന കുറഞ്ഞത്. കഴിഞ്ഞ ദിവസം പരിശോധന 63,000-ത്തിലേക്ക് താഴ്ന്നിരുന്നു.

പരിശോധന വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി രോഗികളും ആക്ടീവ് കേസുകളും വര്‍ദ്ധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ കൂടുന്നതാണ് ആശങ്ക. ഭൂരിഭാഗം ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളിലെ ഓക്സിജന്‍ കിടക്കകളും ഐസിയുകളും നിലവില്‍ തന്നെ നിറഞ്ഞുതുടങ്ങി. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 50 ശതമാനത്തിന് മുകളിലും രോഗികളുണ്ട്. ഐസിയു വെന്റിലേറ്റര്‍ സ്ഥിതിയും സമാനമായ അവസ്ഥലയിലാണ്.

ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റംവരുത്തണമോയെന്ന് ചര്‍ച്ചചെയ്യും. ‌പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും.

NO COMMENTS