മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ അടിച്ചു കൊന്നു

27

ചെന്നൈ: ചെങ്കല്‍പ്പേട്ടയിലെ പരനൂരില്‍ പതിനാറുകാരിയായ മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊന്നു. വിദ്യാര്‍ഥിനിയെ 22 കാരനായ രാജേഷ് നിരന്തരം ശല്യപ്പെടുത്തി യിരുന്നു.

ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച്‌ യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു. മകളെ ശല്യം ചെയ്യരുതെന്ന് 38കാരനായ പിതാവ് പലതവണ രാജേഷിനെ താക്കീതു നല്‍കിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് യുവാവ് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ഇത് പിതാവ് കാണാനിടയായി. രോഷാകുലനായ സുരേഷ് രാജേഷിനെ ആക്രമിക്കുകയായിരുന്നു.

ഇരുമ്പു വടി കൊണ്ട് തലയ്ക്കടിയേറ്റ രാജേഷ് ബോധരഹിതനായി നിലത്തുവീണു. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.