ജില്ലയിൽ ഓക്സിജന്‍ വാര്‍ റൂമും സജ്ജം .

15

കാസര്‍ഗോഡ് : ജില്ലയിലെ ഓക്സിജന്‍ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേല്‍നോട്ടത്തിനും നിരീക്ഷണ ത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഓക്സിജന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഓക്സിജന്‍ വാര്‍ റൂമും സജ്ജമാക്കി.

കാഞ്ഞങ്ങാട് സയന്‍സ് പാര്‍ക്കിലെ ഡി പി എം എസ് യുവിലാണ് 24 മണിക്കൂറും ഓക്സിജന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

ജില്ലാതല സമിതിയില്‍ എ ഡി എം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എന്നിവരാണ് ഉണ്ടാവുക. ഈ അംഗങ്ങളും ജില്ലാ പോലീസ് മേധാവി, ആര്‍ ടി ഒ എന്നിവരുമാണ് ഓക്സിജന്‍ വാര്‍ റൂമിലെ നോഡല്‍ ഓഫീസര്‍മാര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കും.

ജില്ലാ പോലീസ് മേധാവി, ആര്‍ ടി ഒ എന്നിവര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡാറ്റാ എന്‍ട്രിക്ക് വേണ്ട അധ്യാപകരെ ഡി ഡി ഇ നിയോഗിക്കും.

NO COMMENTS