രാഹുല്‍ ഗാന്ധിക്കെതിരെ ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സി പി എം.

15

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശ ങ്ങളെ തള്ളി സി പി എം. ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും രാഷ്ട്രീയ നിലപാടുകളെയാണ് സി പി എം എതിര്‍ക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം: ഇടുക്കി മുന്‍‍ എം പി ജോയ്‌സ്‌ ജോര്‍‍ജ്, രാഹുല്‍‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ ചില പരാമര്‍‍ശ ങ്ങളോട്‌ സിപിഐ (എം) യോജിക്കുന്നില്ല. രാഹുല്‍‍ഗാന്ധിയുടേയും കോണ്‍‍ഗ്രസിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ്‌ സിപിഐ (എം) എതിര്‍‍ക്കുന്നത്‌. അത്തരം രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാന്‍‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍‍ശങ്ങള്‍‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍‍ പാടില്ല.

ജോയ്സ് ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതാേടെ എല്‍ ഡി എഫ് പ്രതിരോധത്തിലായിരുന്നു. നേരത്തേ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളഞ്ഞിരുന്നു. ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെണ്‍കുട്ടികളെ വളഞ്ഞും കുനിഞ്ഞും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ് ഇങ്ങനെയായിരുന്നു ജോയ്സ് ജോര്‍ജ് പറഞ്ഞത്.

NO COMMENTS