കോട്ടയം എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കണ്‍സള്‍ട്ടസി സ്ഥാപനത്തിലെ ജീവനക്കാരായ പൂവന്‍തുരുത്ത് പ്ലാമ്മൂട് സ്വദേശി ജെയിംസ്, നാട്ടകം സ്വദേശി നവീന്‍ എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലിസ് നെടുമ്ബാശേരിയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.തായ്‌ലന്‍ഡിലേയ്ക്ക് കടന്ന രണ്ടു പ്രതികളെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി.
എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കണ്‍സള്‍ട്ടന്‍സി പൂട്ടി മുങ്ങിയ ഉടമ റോബിനൊപ്പം ജെയിംസും നവീനും തായ്‌ലന്‍ഡിലേയ്ക്ക് കടക്കുകയായിരുന്നു.ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ച് നെടുമ്ബാശേരിയില്‍ നിന്നും ഞായറാഴ്ച രാത്രിയില്‍ ഒരു മണിയോടെയാണ് നെടുമ്ബാശേരിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കോട്ടയത്തെത്തിച്ച പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുഖ്യ പ്രതി റോബിന്‍ മാത്യുവിനെക്കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.കേസിലെ മറ്റ് പ്രതികളായ റോബിന്റെ പിതാവ് മാത്യു, സഹോദരന്‍ തോമസ് മാത്യു എന്നിവരെ കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.