അക്രമമല്ല ; സമാധാനത്തിന്റെ മാർഗത്തിലൂടെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; രാഹുൽ ഗാന്ധി.

12

കൽപ്പറ്റ: അക്രമമല്ല, സമാധാനത്തിന്റെ മാർഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്ന തെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ ഓഫീസ് തകർത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചു പുലർത്തുന്നില്ല. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയർന്നു കേൾക്കുന്നതിനുള്ള ഓഫീസ് ആണത്. അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. അനന്തര ഫലങ്ങൾ ചിന്തിക്കാതെയായിരിക്കാം അവർ അക്രമം നടത്തിയതെന്നും സുപ്രീം കോടതി പറഞ്ഞത് സത്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

NO COMMENTS