എസ് ഐയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കാറും ബൈക്കും തീയിട്ട് നശിപ്പിച്ചു

44

കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ് ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗ സ്ഥനായ തമിഴ്‌നാട് സ്‌പെഷ്യല്‍ എസ്.ഐ സലിന്‍കുമാറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത് .കുഴിത്തുറക്കു സമീപം ഇടയ്‌ക്കോട് കഴിഞ്ഞദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം.

സെലിന്‍കുമാറും ഭാര്യയും രണ്ടു മക്കളും വീട്ടില്‍ ഉള്ളപ്പോള്‍ തന്നെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ തീ ആളിപ്പടരുന്നത് അയല്‍വാസികളാണ് കണ്ടത് . തുടര്‍ന്ന് കുഴിത്തുറയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സഹായത്തോടുകൂടി തീ കെടുത്തുകയായിരുന്നു. എന്നാല്‍ ബൈക്കും കാറും പൂര്‍ണമായും കത്തി നശിച്ചു.

NO COMMENTS