കടലാക്രമണം – തീരദേശത്തുള്ള ജനങ്ങള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനമായി.

191

തിരുവനന്തപുരം : കടലാക്രമണം ശക്തമായ സാഹചര്യത്തില്‍ തീരദേശത്തുള്ള ജനങ്ങള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയശേഷമാണ് റേഷന്‍ നല്‍കാന്‍ തീരുമാനമായത്.

അതേസമയം ഇന്നലെ അര്‍ദ്ധരാത്രിവരെയായിരുന്നു തിരമാല മുന്നറിയിപ്പ് ഉണ്ടായിരുന്നു.ഇന്ന് വീണ്ടും തീരദേശത്ത് ജാഗ്രത നിദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ഭിത്തി നിര്‍മാണം പാതിവഴിയില്‍ കിടക്കുന്നതാണ് വെള്ളം വീടുകളിലേക്ക് കയറാനുള്ള കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്.

NO COMMENTS