കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.

191

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വെള്ളിയാഴ്ച പെരിയയില്‍ നിന്നാണ് യാത്ര തുടങ്ങിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തിലാണ് യാത്ര. ഇന്ന് വൈകിട്ട് 5 മണിക്ക് പാളയത്ത് നിന്നും ഗാന്ധിപാര്‍ക്കിലേക്ക് ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ അനുസ്മരണയോഗം ചേരും. നാളെ തിരുവല്ലത്ത് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ചിതാഭസ്മം നിമഞ്ജനം ചെയ്യും.

NO COMMENTS