പൊന്നാനിയിലെ സംഘർഷം – 25 ൽ അധികം വരുന്ന ലീഗ് പ്രവർത്തകർക്കെതിരെ തിരൂർ പോലീസ് കേസെടുത്തു

155

പൊന്നാനി : തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വ്യാപക അക്രമസഭവങ്ങളെ തുടർന്ന് 25 ൽ അധികം വരുന്ന ലീഗ് പ്രവർത്തകർക്കെതിരെ തിരൂർ പോലീസ് കേസെടുത്തു.പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പറവണ്ണയില്‍ നടത്തിയ പ്രകടനത്തിനിടെയാനണ്‌ സംഘര്‍ഷമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് അക്രമം അരങ്ങേറിയത്. വൈകീട്ട് 6.30ന് ശേഷം ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്ന പൊലീസിന്റെയും സര്‍വകക്ഷി യോഗത്തിന്റെയും നിര്‍ദേശമുണ്ടായിരുന്നെന്നും ഇത് മറികടന്നാണ് പ്രകടനം നടത്തിയതെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു. ബടനാത്ത് യൂസഫിന്റെ വീടും അബ്ബാസിന്റെ ഓട്ടോയും ബൈക്കുകളും കമ്മുക്കാന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്.

സമീപത്തെ റഹ്മത്താബാദ് ജുമാ മസ്ജിദിനടുത്തേക്ക് നീങ്ങിയ അക്രമികൾ പള്ളിക്കു നേരെ കല്ലേറു നടത്തിയെന്നും പരാതിയുണ്ട്. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലീഗിന് ധൈര്യമുണ്ടോയെന്നു സിപിഎം നേതാക്കൾ ചോദിച്ചു.

NO COMMENTS