കശ്മീരിലും അസമിലും ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

189

ശ്രീനഗർ∙ രാജ്യം 70–ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നതിനിടെ ജമ്മു കശ്മീരിലും അസമിലും ഭീകരാക്രമണം. അസം ലായ്പൂരി സൈനിക ക്യാംപിൽ നാലിടത്തു സ്ഫോടനമുണ്ടായി. അഞ്ചു സൈനികർക്കു ഗുരുതര പരുക്കേറ്റു.

ശ്രീനഗറിലെ നൗഹാട്ടയിൽ സിആർപിഎഫ് സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തു. രണ്ടു സിആർപിഎഫ് ജവാൻമാർക്കും ഒരു പൊലീസുകാരനും പരുക്കേറ്റു. ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

അതേസമയം, നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിൽ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു.

NO COMMENTS

LEAVE A REPLY