തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചിരുന്ന 158 വെബ്സൈറ്റുകളും ബ്ലോഗുകളും കണ്ടെത്തിയതായി കുവൈത്ത് സുരക്ഷാ അധികൃതര്‍. നിരോധിത വെബ്സൈറ്റുകള്‍ വഴി നിരന്തരം ആശയവിനിമയം നടത്തിയ ഒരു ജോര്‍ദാനിയന്‍ പൗരനെ രഹസ്യന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
മതത്തിന്റെയും ഇസ്ലാമിക ജിഹാദിന്റെയും പേരില്‍ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന വെബ്സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് ക്രൈംസ് യൂണിറ്റ് പ്രത്യേക വിഭാഗം രൂപീകരിച്ചത്. ഇത്തരത്തില്‍പ്പെട്ട ഏകദേശം 158 വെബ്സൈറ്റുകളും ബ്ലോഗുകളും ഇതിനോടെകം കണ്ടെത്തിയിട്ടുണ്ടെന്നും സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ കരിമ്പട്ടികയിലുള്ള സംശയാസ്പദമായ വെബ്സൈറ്റുകള്‍ തരംതിരിക്കുകയും പലതിനും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുവാക്കളെ ആകര്‍ഷിക്കാനായി ഉണ്ടാക്കിയിരിക്കുന്ന ഇത്തരം വെബ്സൈറ്റുകള്‍ നിയന്ത്രിക്കുന്നത് രാജ്യത്തിന് പുറത്തുനിന്നുള്ളവരാണ്. നിരോധിത വെബ്സൈറ്റുകളില്‍ നിന്ന് നിര്‍ദേശങ്ങളും വിവരങ്ങളും സ്വീകരിക്കുകയും നിരന്തരം ആശയവിനിമയം നടത്തിയിരുന്ന ഒരു ജോര്ദാനിയന്പൗരനെ രഹസ്യന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, തീവ്രവാദ സംഘടനയായ ഐ.എസിന്റെ അക്കൗണ്ടിലേക്ക് 51,954 കുവൈറ്റ് ദിനാര്‍ ട്രാന്‍സ്ഫര്‍ചെയ്ത സംഭവത്തെക്കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൈയയിലെ ഒരു മണിഎക്ഞ്ചേ് സ്ഥാപനത്തിന് മുന്നില്‍ നിന്ന് സ്വദേശി പൗരന് ലഭിച്ച കവറിലാണ് പണമയച്ചതിന്റെ രസീത് ലഭിച്ചതും.