അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം : 11 പേര്‍ കൊല്ലപ്പെട്ടു

184

കാബൂള്‍: ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ സാസ്ജാന്‍ പ്രവിശ്യയില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
10 പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരന്റെ ഭാര്യയുമാണ് മരിച്ചത്. പള്ളിയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ പോലീസുകാര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുകാരന്‍ കൊല്ലപ്പെട്ടന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭാര്യയെയും ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY