രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

169

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ദസറ, മുഹറം ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും മന്ത്രാലയം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അടുത്തിടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ഭീകരാക്രമണം തുടര്‍ച്ചായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച്‌ മന്ത്രാലയം മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. അക്രമം ലക്ഷ്യമിട്ട് ഏകദേശം 250 ഭികരര്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തിന് സൈനികമായി തിരിച്ചടിക്കാന്‍ പാകിസ്താന് സാധിക്കാത്തതിനാല്‍ ഭീകരരെ ഉപയോഗിച്ച്‌ ആക്രമണം നടത്താനാണ് പാക് സൈന്യത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തുന്നത്.ലഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളില്‍ പെട്ടവരാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയത്. എന്നാല്‍ പാക് അധീന കശ്മീരിലേക്ക് സൈന്യം നടത്തിയ മിന്നലാക്രമണത്തിന് മുമ്ബ് തന്നെ ഇത്രയും പേര്‍ നുഴഞ്ഞുകയറിയിരുന്നു എന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം ഇന്ത്യയില്‍ തന്നെയുള്ള സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച്‌ ആക്രമണം നടത്തിയേക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം കരുതുന്നത്.

NO COMMENTS

LEAVE A REPLY