ഡല്‍ഹിയില്‍ സംഘർഷം – പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

140

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റെന്നാണു വിവരം. ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണു ജനം സംഘടിച്ചത്.

സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാര്‍ക്ക്‌ നേരെ പൊലീസ് അക്രമം അഴിച്ചുവിടുക യായിരുന്നു എന്ന് സമരക്കാരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന കാറുകള്‍ തകര്‍ക്കപ്പെട്ടു.

ഡല്‍ഹി മെട്രോയുടെ മൂന്നു സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡിഎംആര്‍സി അറിയിച്ചു. സീലംപൂര്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

NO COMMENTS